വാഹന പരിശോധന; കർശന നടപടിയുമായി ഹൈക്കോടതി
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതുനിരത്തിൽ പാടില്ല എന്ന് നിർദ്ദേശം.
എറണാകുളം: വാഹന പരിശോധനയുടെ കാര്യത്തിൽ കർശന നടപടികളുമായി ഹൈക്കോടതി.വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതുനിരത്തിൽ പാടില്ല എന്ന് കോടതി ഉത്തരവിട്ടു.
നിയമ ലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും കോടതി ഉത്തരവ്. ഡ്രൈവറുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന വാഹനങ്ങളോട് സൗമ്യത വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമ വിരുദ്ധ സംവിധാനങ്ങളോട് കൂടിയ വാഹനങ്ങൾ പിടിച്ചെടുക്കണം
വിദ്യാർത്ഥികൾ ഇത്തരം വാഹനങ്ങളിൽ വിനോദ യാത്ര പോകേണ്ടതില്ല എന്നും കോടതി നിർദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ പരിശോധിച്ചു.

