ഒന്‍പത് സർവകലാശാലാ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ
നാളെ 11.30നുള്ളില്‍ രാജി വെക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്. നാളെ പകൽ 11.30നുള്ളില്‍ തന്നെ രാജിവെക്കണമെന്നാണ് നിർദ്ദേശം.
സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഗവർണർ ഉത്തരവിറക്കിയത്. ഇതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കനത്ത പ്രതിസന്ധിയിലേക്കാണ് എത്തിനിൽക്കുന്നത്.