എല്ലാ വിസിമാര്‍ക്കും പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി ; രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി
രാജി വെക്കണമെന്ന ഗവർണറുടെ ആവശ്യത്തിനെതിരെ ഒന്‍പത് വി.സിമാർ ചേർന്ന് സമർപ്പിച്ച ഹർജിയിലുളള ഹൈക്കോടതിയുടെ ഇടക്കാല വിധിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം : ഒന്‍പത് വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ ഏറ്റത് വൻതിരിച്ചടി. ഹൈക്കോടതിയുടെ ഇടക്കാല വിധിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചിരുന്നു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കോടതി ചോദിച്ചു. ഒന്‍പത് സര്‍വകലാശാല വിസിമാര്‍ ഇന്ന് രാവിലെ 11.30ന് രാജിവെയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്.
കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവ കലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിസിമാരുടെ എല്ലാ വാദങ്ങളും ഗവര്‍ണര്‍ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.