headerlogo
breaking

പൂനത്ത് സ്വദേശിയെ ബാലുശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിൽ പരിക്കേറ്റ പാടുകളും ഷർട്ട് കീറിയ നിലയിലും

 പൂനത്ത് സ്വദേശിയെ ബാലുശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR News

19 Nov 2022 12:37 PM

ബാലുശേരി: ബാലുശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ ജഡം കണ്ടെത്തി. ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.

ഇന്ന് രാവിലെ സ്റ്റാൻഡിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. സംഭവം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം കെ കെ ഹോസ്പിറ്റലിലേക്ക് മാറ്റി. യുവാവിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ട് . പിടിവലി നടന്നതായും കരുതപ്പെടുന്നു. വസ്ത്രങ്ങൾ കീറിയ നിലയിലാണ്.

       വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡിലേക്ക് ബൈക്കിൽ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.ബാലുശ്ശേരി എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കയച്ചു.മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു, മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.

 

NDR News
19 Nov 2022 12:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents