ടി.പി.രാജീവന്റെ ഓർമ്മകളിൽ ജന്മനാട്
എഴുത്തുകാരനായ ടി പി രാജീവനെ അനുസ്മരിച്ച് പാലേരി

പേരാമ്പ്ര: എഴുത്തുകാരനായ ടി.പി.രാജീവനെ പാലേരിയിലെ ജന്മനാട് അനുസ്മരിച്ചു. സാമൂഹ്യ സാംസ്കാരിക നായകനും കവിയും കൂടിയായ കൽപ്പറ്റ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഒ.ടി.രാജൻ അധ്യക്ഷനായി. കവി.കെ.ടി. സൂപ്പി, നാടക സംവിധായകൻ രാജീവൻ മമ്മിളി , നടൻ ബാലൻ പാറക്കൽ, ചിത്രകാരൻ ശ്രീനി പാലേരി, വി.ബാബുരാജ്, കെ.വി.കുഞ്ഞിരാമൻ എന്നിവർ തങ്ങളുടെ സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
സംഘാടക സമിതി കൺവീനർ എൻ.പി.വിജയൻ, ഇല്ലത്ത് മോഹനൻ.ജി രവി, ഗിരീഷ് താനിയോട്ട് എന്നിവർ പ്രസംഗിച്ചു.