പേരാമ്പ്രയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കാരയിൽ കർമ്മ സ്വയം സഹായ സംഘവും ആസ്റ്റർ മിംസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പേരാമ്പ്രയിലെ കാരയിൽ കർമ്മ സ്വയം സഹായ സംഘവും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. കാരയിൽ രാജീവൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജു മാസ്റ്റർ മിനി പൊൻപറ എന്നിവർ സംസാരിച്ചു. പി.സി.ഉണ്ണി സ്വാഗതവും കാരയിൽ രാജൻ നന്ദിയും പറഞ്ഞു.ഇരുന്നൂറോളം രോഗികൾ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.