headerlogo
breaking

പ്രമുഖ സിനിമാതാരം കൊച്ചുപ്രേമൻ അന്തരിച്ചു

അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

 പ്രമുഖ സിനിമാതാരം കൊച്ചുപ്രേമൻ അന്തരിച്ചു
avatar image

NDR News

03 Dec 2022 04:27 PM

തിരുവനന്തപുരം: പ്രമുഖ നടൻ കൊച്ചുപ്രേമൻ(68) അന്തരിച്ചു. ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ. എസ്. പ്രേംകുമാർ എന്നതാണ് കൊച്ചുപ്രേമന്റെ ശരിയായ പേര്. നിരവധി മലയാള സിനിമകളിൽ അവിസ്മരണീയമായ വേഷങ്ങൾ അവതരിപ്പിച്ച കൊച്ചുപ്രേമൻ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. 

        തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. 

NDR News
03 Dec 2022 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents