headerlogo
breaking

ആലപ്പുഴ ഡിസിസി സെക്രട്ടറി ശ്രീദേവി രാജൻ ഇന്ന് വാഹനപകടത്തിൽ മരിച്ചു

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം നടന്നത്

 ആലപ്പുഴ ഡിസിസി സെക്രട്ടറി ശ്രീദേവി രാജൻ ഇന്ന് വാഹനപകടത്തിൽ മരിച്ചു
avatar image

NDR News

10 Dec 2022 12:13 PM

ആലപ്പുഴ∙ ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) ഇന്ന് (10.12.22) കാലത്ത് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവ ക്കുളങ്ങര ജംഗ്ഷന് സമീപം ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ശ്രീദേവി രാജൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. 

     മൃതദേഹം മോർച്ചറിയിലേക് മാറ്റി.എൻഎസ്എസ് വനിതാ വിഭാഗത്തിന്റെ കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: രാജൻ. മക്കൾ: അർജുൻ, ആരതി. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 

 

NDR News
10 Dec 2022 12:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents