ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് കാസർഗോഡ് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.

കാസർഗോഡ് :ഭക്ഷ്യ വിഷബാധയെ തുടർന്ന് വീണ്ടും മരണം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചാണ് അപകടം.
കുഴിമന്തി കഴിച്ച് ഉടനെ ശാരീരിക അസ്വസ്ഥത ആരംഭിച്ച പെൺകുട്ടി തുടർന്ന് ഗുരുതരാവസ്ഥയിൽ ആവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.