പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക് പരിക്ക്
ആക്രമണമുണ്ടായത് ഇന്ന് വൈകീട്ടോടെ

പേരാമ്പ്ര: കാട്ടുപന്നി ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. പേരാമ്പ്ര സീഡ് ഫാമിന് സമീപത്തു വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കുട്ടികളെ പുറത്തിറക്കാതെ സൂക്ഷിക്കണമെന്നും ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സി.എം. സജു, പതിനാറാം മെമ്പർ അർജുൻ കറ്റയാട്ട് എന്നിവർ അറിയിച്ചു.