പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു
ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം

കണ്ണൂര്‍: കേളകത്ത് കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. കേളകം കണിച്ചാറിലെ കാക്കശ്ശേരി ഷാജി(48) ആണ് മരിച്ചത്.വീട്ടിലെ കിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി പുറത്ത് എത്തിക്കാനുള്ള ശ്രമത്തിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീണാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഭാര്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷാജിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.