അത്തോളിയിൽ കോൺക്രീറ്റ് മിക്സിങ്ങ് മെഷിനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്
ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്
അത്തോളി: കൊളക്കാട് വീട് പണി നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മെഷീനിൽ കൈ കുടുങ്ങി പറമ്പത്ത് സ്വദേശി രാജൻ(60)എന്നയാൾക്ക് പരിക്കറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക്സ് ഉപകരണവും മറ്റു ടുൾസുകളും ഉപയോഗിച്ച് മിക്സിങ്ങ് ചേമ്പർ ഭാഗങൾ അഴിച്ചു മാറ്റി ഇദ്ദേഹത്തിൻറെ കൈ പുറത്തെടുക്കുകയും ചെയ്തു.
പുറത്തെടുക്കുമ്പോൾ കൈമുട്ടിന് താഴെ ചതഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. എടുത്ത ശേഷം ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ എ എസ് ടി ഓ പ്രമോദ് പികെ,ഗ്രേഡ് എഎസ് ടിഒ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വികെ ബിനീഷ്,ബിനീഷ് കെ,നിധിപ്രസാദി ഇ എം, ബബീഷ് പി എം,റിനീഷ് പി കെ,സജിത്ത് പി കെ,നിതിന്‍ രാജ്,ഹോംഗാർഡ് മാരായ സുജിത്ത്,പ്രദീപ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

