ബാലുശ്ശേരി ഉപജില്ല ശാസ്ത്രരംഗം ശില്പശാല ഉള്ളിയേരി എയുപി സ്കൂളിൽ സംഘടിപ്പിച്ചു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: സബ്ജില്ലാതല ശാസ്ത്രരംഗം പരിപാടി ഉള്ളിയേരി എ യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ്ജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഉമ്മർ മങ്ങാട്, കെ വി ബ്രജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ പിഎം ദിനേശൻ സ്വാഗതവും ശാസ്ത്രരംഗം ബാലുശ്ശേരി ഉപജില്ല കൺവീനർ കെ.ജിജിലേഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
175 ഓളം വിദ്യാർത്ഥികൾ ഏകദിന ശില്പശാലയിൽ പങ്കെടുത്തു.സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിൽ പഠന - പരീക്ഷണ-ഗവേഷണ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സാമൂഹ്യജ്ഞാന നിർമ്മിതിയിൽ പങ്കാളികളായി. തുടർന്ന് ഹെൽത്ത് ഇൻസ്പ്പെക്ടർമാരായ ജിതേഷ് കെ, റെബിൻ എന്നിവർ 'ആധുനിക ഭക്ഷണ രീതികളും, ഭക്ഷ്യ വിഷ ബാധയും എന്ന വിഷയത്തിൽ' സമഗ്രവും ആധികാരികവും വളരെ രസകരമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ശാസ്ത്ര സംഗമത്തിൽ ജില്ലാ തലത്തിലേക്ക് പ്രവർത്തിപരിചയ ശില്പശാലയിൽ എച്ച്.എസ് വിഭാഗങ്ങൽ അനുർവേദ് - എൻ.എച്ച്.എസ്.നൻമണ്ട യു പി : ശ്രീരാഗ്.ടി.ബി - എ.യു.പി.എസ്.പി.സി. പാലം എന്നിവരുംസോഷ്യൽ സയൻസ് ശില്പശാലയിൽ എച്ച്.എസ്: അദിൻ കൃഷ്ണ - പാവണ്ടൂർ എച്ച്.എസ്. യു പി: ലന നഷ് വ- എ യു പി എസ് .പി.സി. പാലം എന്നിവരും ഗണിത ശില്പശാലയിൽ എച്ച്.എസ് വിഭാഗത്തിൽ നിദ ഫാത്തിമ - ജി.എച്ച്.എസ്. പൂനൂർ യുപി വിഭാഗ ന്നിൽ അനശ്വർ .എൻ .കെ നടുവല്ലൂർ എ .യു.പി.സ്കൂൾ എന്നിവരും ശാസ്ത്ര ശിൽപശാലയിൽ എച്ച്.എസ്: വിഭാഗത്തിൽ ശബരീനാഥ് ജി.വി.എച്ച്.എസ് ബാലുശ്ശേരിയും
യു പി വിഭാഗത്തിൽ വിനായക് കൃഷ്ണയും പുന്നശ്ശേരി എ.എം.യു.പി സ്കൂൾ അർഹരായി