പേപ്പട്ടി ആക്രമണത്തിൽ പേരാമ്പ്രയിൽ നിരവധി പേർക്ക് പരിക്ക്
എട്ടോളം പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പേരാമ്പ്ര: പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്കൂൾ പരിസരത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. എട്ടോളം പേർക്ക് നായയുടെ കടിയേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകലായിരുന്നു സംഭവം. കടിയേറ്റവരിൽ മിക്കവരും സ്ത്രീകളാണ്. കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കടിയേറ്റു. ഇതോടെ പ്രദേശമാകെ കനത്ത ഭീതിയിലാണ്. പരിസരത്തെ മറ്റു നായകളെയും പേപ്പട്ടി ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു.