ചാലിയെത്തും തിക്കോടിയിലും യുവതികൾ തീപ്പൊള്ളലേറ്റ് മരിച്ചു
ഷഫീദക്ക് പൊള്ളലേറ്റപ്പോൾ ഭർത്താവും ബന്ധുക്കളും നോക്കി നിന്നു എന്ന് മരണ മൊഴി
കോഴിക്കോട്:തിക്കോടിയിലും ചാലിയെത്തും ഭർതൃമതികളായ യുവതികൾ തീപ്പൊളേറ്റ് മരിച്ചു. ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷഫീദ (40) യാണ് മരിച്ചത്. തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ ഇന്നലെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു.കോട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) യെയാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലിയത്ത് പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കുകയാണ് മരണമടഞ്ഞത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഭർത്താവ് ജാഫർ റിമാൻഡിലാണ്.തീ കത്തുമ്പോൾ ഭർത്താവ് ജാഫർ നോക്കി നിന്നെന്നാണ് മൊഴി. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ ബന്ധുക്കളും ഷഫീദയെ മാനസികമായി പീഡിപ്പിച്ചുവെന്നും ഷഫീദയുടെ കുടുംബം ആരോപിച്ചു.
തിക്കോടിയിൽ ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് തീപ്പൊള്ളലേറ്റ് മരണപ്പെട്ടത്.പുറത്തു പോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്നയും ഏഴുവർഷമായി തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : ഹനാൻ, ഫാത്തിമ .

