കല്ലാനോട് റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
റിസർവോയറില്‍ കുടുംബാംഗങ്ങളോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു

കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി ഡാമിൻറെ കല്ലാനോട് അകമ്പടി ഭാഗത്തുള്ള റിസർവോയറില്‍ കുടുംബാംഗങ്ങളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് സ്വദേശിയായ അമൽ ടോമിയാണ് മരിച്ചത്. 27 വയസ്സായിരുന്നു.
ടോമി റജീന ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. കല്ലാനോട്ടുള്ള മുറിഞ്ഞ കല്ലേൽ വീട്ടിലെത്തിയ അമൽ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാൻ ആയില്ല അഞ്ജുവാണ് സഹോദരി .