മേപ്പയ്യൂരിൽ ഇന്ന് പുലർച്ചെ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പതിനേഴ്കാരന് പരിക്ക്
ആറ് മണിയോടെ കൊയിലാണ്ടി റോഡിൽ പാലിയേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു അപകടം
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്. പതിനേഴ്കാരനായ വിദ്യാർഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇന്ന് പുലർച്ചെ ആറ് മണിയോടെ മേപ്പയ്യൂർ കൊയിലാണ്ടി റോഡിൽ പാലിയേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു അപകടം.
അമൽ കൃഷ്ണ എന്നാണ് വിദ്യാർത്ഥിയുടെ പേര് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ വിദ്യാർഥിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപേയി.
പരിക്കേറ്റ അമൽ കൃഷ്ണയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

