കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണ് മാഹി സ്വദേശിയായ വനിത ഡോക്ടർ മരിച്ചു
കഴിഞ്ഞയാഴ്ചയും കോഴിക്കോട് വച്ച് ഫ്ലാറ്റിൽ ഒരു വനിത ഡോക്ടർ മരണപ്പെട്ടിരുന്നു
കോഴിക്കോട്: കോഴിക്കോട്ടെ ഫ്ലാറ്റിന്റെ മുകളിൽ നിന്നും താഴേക്ക് വീണ മാഹി സ്വദേശിനിയായ വനിത ഡോക്ടർ മരിച്ചു. ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റിൽ ആണ് ദുരന്തം ഉണ്ടായത്. മാഹി സ്വദേശി ഷദ റഹ്മാൻ ആണ് മരിച്ചത്. അബദ്ധത്തിൽ വീണതാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. കഴിഞ്ഞയാഴ്ചയും കോഴിക്കോട് വച്ച് ഫ്ലാറ്റിൽ ഒരു വനിത ഡോക്ടർ മരണപ്പെട്ടിരുന്നു..പന്ത്രണ്ടാം നിലയിൽനിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ടി.കെ.സതീഷ് പറഞ്ഞു.
വീഴ്ചയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സതീഷ് വ്യക്തമാക്കി. അപാർട്മെന്റിലെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണു ഡോക്ടർ ഇവിടെ എത്തിയതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി,അന്വേഷണം ആരംഭിച്ചു.

