കരിപ്പൂർ വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
പിടിക്കപ്പെട്ടവർ സ്വർണ്ണക്കടത്ത് സംഘത്തിൻറെ ക്യാരിയർമാരാണെന്ന് സംശയിക്കുന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. പരിശോധനയില്‍ കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദ്, ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സഹീദ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ ഇരുവരില്‍ നിന്നും രണ്ട് കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്.
മിര്‍ഷാദും സഹീദും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണെന്നാണ് കണ്ടെത്തല്‍. മിര്‍ഷാദില്‍ നിന്നും 965 ഗ്രാം സ്വര്‍ണവും സഹീദില്‍ നിന്നും 1174 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനയാത്ര ടിക്കറ്റിന് പുറമെ 30,000 രൂപ സഹീദിനും 50,000 രൂപ മിര്‍ഷാദിനും സ്വര്‍ണക്കടത്ത് സംഘം വാഗ്ദാനം നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.