നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നു വീണു
ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നു വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറാണ് തകർന്ന് വീണത്. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം.പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ യായിരുന്നു അപകടം.
എന്നാൽ അധികം ഉയരത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.മൂന്നു പേരാണ് ഹെലികോപ്ടറി ലുണ്ടായിരുന്നത്. മൂന്ന് പേർക്കും പരിക്കേറ്റതായാണ് വിവരം. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തെ തുടർന്ന് റൺവേ താത്കാലികമായി അടച്ചു.