headerlogo
breaking

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

 സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
avatar image

NDR News

31 Mar 2023 10:05 AM

  തിരുവനന്തപുരം :സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത് അന്തരിച്ചു. 88 വയസായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവല്‍ ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരി യില്‍.

 ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്താണ് ജനനം. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ആം വയസ്സില്‍ പുറത്തിറങ്ങി.

 സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പി.എ. ബക്കര്‍ ‘മണിമുഴക്കം’ എന്ന സിനിമയാക്കി യിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം, പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

  തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിച്ച നാർമടി പുടവ എന്ന നോവലിന് 1979ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നാർമടിപ്പുടവ, ദൈവമക്കൾ, അഗ്നിശുദ്ധി ചിന്നമ്മു,വലക്കാർ, നീലക്കുറിഞ്ഞികൾ, ചുവക്കും നേരി, ഗ്രഹണം തണ്ണീർപന്തൽ,യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയമായ കൃതികൾ.

NDR News
31 Mar 2023 10:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents