എലത്തൂർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു
സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപ സഹായധനം ബന്ധുക്കൾക്ക് കൈമാറി
കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ കത്തിക്കൽ സംഭവത്തോട് അനുബന്ധിച്ച് കാരണമായി മരണപ്പെട്ട മൂന്നുപേരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദർശിച്ചു സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് നല്കി. മുഖ്യമന്ത്രി, ഭാര്യ കമല, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ജയരാജന്‍ എന്നിവരാണ് മരണപ്പെട്ടവരുടെ കുടുംബാം ഗങ്ങളെ സന്ദര്‍ശിച്ചത്. ഇന്ന് ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
എഡിജിപി എംആര്‍ അജിത് കുമാര്‍, റെയ്ഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. അന്വേഷണവിവരം സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. തീവെപ്പിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്ഐആറിലാണ് ഷാരൂറിനെതിരെ കജഇ 302 വകുപ്പ് ചുമത്തിയത്. മരണത്തില്‍ ഷാരൂഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയത്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 20 വരെ ഷാരുഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പതിന്നാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.

