ട്രെയിൻ ആക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ 21 ദിവസത്തേക്ക് റിമാന്റ് ചെയ്തു
കസ്റ്റഡിയിൽ വിടുന്ന കാര്യം ആരോഗ്യവകുപ്പ് യോഗം ചേർന്ന ശേഷം തീരുമാനിക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ 21 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ന് രാവിലെ മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് റിമാന്റ് നടപടികൾ പൂർത്തിയാക്കിയത്.ഈ മാസം 28 വരെയാണ് റിമാന്റ് കാലാവധി. കസ്റ്റഡിയിൽ വിടുന്ന കാര്യം ആരോഗ്യവകുപ്പ് യോഗം ചേർന്ന ശേഷം തീരുമാനിക്കും.
പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി നടപടികൾ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഡിസ്ചാർജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ചികിത്സാ റിപ്പോർട്ട്.
ശരീരത്തിലേറ്റ പൊള്ളൽ ഗുരുതരമല്ല. പ്രതിയുടെ ഫിറ്റ്നസ് വീണ്ടും പരിശോധിച്ച ശേഷം കസ്റ്റഡിയിൽ വിടണോ എന്ന കാര്യം തീരുമാനിക്കും. കസ്റ്റഡി ലഭിച്ചില്ലെങ്കിൽ റിമാന്റ് ചെയ്യുന്ന പ്രതി ആശുപത്രിയിലെ പ്രത്യേക സെല്ലിൽ തുടരും.