headerlogo
breaking

പാലക്കാട് വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല

 പാലക്കാട് വീടിനുള്ളിലുണ്ടായ  സ്ഫോടനത്തിൽ ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
avatar image

NDR News

01 May 2023 03:39 PM

പാലക്കാട് : പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. വീടിന്റെ ഒരു ഭാ​ഗം നശിച്ചിട്ടുണ്ട്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ രാവിലെ 10 മണിയോടെ അബ്​ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. 

     പടക്ക നിർമ്മാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നു വെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുക യായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. 

     എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാ​ഗമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്ക നിർമ്മാണ ശാലയുമുണ്ട്. പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. 

 

 

 

 

 

NDR News
01 May 2023 03:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents