താനൂർ ബോട്ട് അപകടത്തിൽ 17 മരണം സ്ഥിരീകരിച്ചു; സമീപ കാലത്തെ ഏറ്റവും വലിയ ജലദുരന്തം
മരിച്ചവരിൽ നാല് സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു
താനൂർ : മലപ്പുറം ജില്ലയിലെ താനൂരിൽ വിനോദ സഞ്ചാരത്തിന് പോയ ബോട്ട് മറിഞ്ഞ് 17 പേർ മരിച്ചതായി ഏറ്റവും പുതിയ വിവരം.മരിച്ചവരിൽ നാല് സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ ഒരു കുട്ടി 5 വയസ്സിന് താഴെ പ്രായമുള്ള ആൺകുട്ടിയാണ്.രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി മന്ത്രി പി എ മുഹമ്മദ് റിയാസ് അബ്ദു റഹിമാനും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കരയിൽ നിന്നും 300 മീറ്റർ അകലെ വെള്ളത്തിലാണ് ബോട്ട് മുങ്ങിയത്. ഒടുവിൽ വിവരം ലഭിച്ചപ്പോൾ ബോട്ട് വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കുന്ന അവസ്ഥയാണ്.
പരപ്പനങ്ങാടിക്കടുത്ത് ഒട്ടുമ്പ്രം ബീച്ചിലാണ് വിനോദസഞ്ചാരികൾ കയറിയ ബോട്ട് മറിഞ്ഞത്. പുഴയിൽ ആഴം കൂടിയ ഭാഗത്താണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു. മരിച്ചവരിൽ സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. വൈകിട്ട് 7 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. രാത്രി സമയംആയതിനാൽ രക്ഷാ പ്രവർത്തനം തടസ്സപ്പെടുകയാണ്.
അനിയന്ത്രിതമായ ആൾ ത്തിരക്കും രക്ഷാ പ്രവർത്തനത്തെ തടസ്സ പ്പെടുത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 50ൽ അധികം പേരാണ് യാത്രക്കാരായി ഉണ്ടായിരു ന്നത്. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാമാർഗങ്ങൾ യാത്രികർക്ക് നൽകിയിരുന്നില്ല. രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാരും അഗ്നിശമന സേന പ്രവർത്തകരും പോലീസും സജീവമായി രംഗത്തുണ്ട്. മുങ്ങിയ ബോട്ടിൽ നിന്നും 7 പേരെ രക്ഷപ്പെടുത്തി യതായി അറിയുന്നു. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി പോവുകയായിരുന്നു. ബോട്ട് വളരെ പഴക്കം ചെന്നതാണെന്നും സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതാണെന്നും ദൃസാക്ഷികളായ ആളുകൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തെ വെളിച്ചക്കുറവും ആ ഭാഗത്തേക്കുള്ള റോഡിൻറെ വീതി കുറവും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം പ്രകാരം മുങ്ങിയ ബോട്ട് വെള്ളത്തിൽ നിന്നും പൊക്കി എടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി, താനൂര്‍ മേഖലയിലു ള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
..

