headerlogo
breaking

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എലിയുടെ കടിയേറ്റതാകാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയിരുന്നതെന്നാണ് വിവരം

 വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
avatar image

NDR News

12 May 2023 09:14 AM

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി അഭിനവ് സുനില്‍ (16) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയാണ് പാമ്പുകടിയേറ്റത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ ഏതോ ജീവിയുടെ കടിയേറ്റതായി സംശയം തോന്നി. ഉടന്‍ തന്നെ അച്ഛനെ വിവരമറിയിക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.     

      എന്നാല്‍ സ്ഥിതി കൂടുതല്‍ മോശമായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ഈ സമയത്തിനുള്ളില്‍ അഭിനവിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയും ആശുപത്രി യിലെത്തിച്ചതും മരണം സംഭവിക്കുകയുമായിരുന്നു. 

       സംഭവമറിഞ്ഞ നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചുകൊണ്ടിരുന്ന മുറിയിലെ കവറില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു. എലിയുടെ കടിയേറ്റതാകാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയിരുന്നതെന്നാണ് വിവരം. പിന്നീടാണ് പാമ്പുകടിയേറ്റതാണെന്ന് സംശയിച്ചത്. വീടിനുള്ളില്‍ തടി ഉരുപ്പടികള്‍ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ നിന്നാകാം പാമ്പ് വന്നതെന്നാണ് നിഗമനം.

 

 

NDR News
12 May 2023 09:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents