ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ 50 മരണം
അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍
ബാലസോർ: ഒഡീഷയിലെ ബാലസോറില്‍ ട്രെയിൻ അപകടത്തിൽ 50 മരണം. 179 പേര്‍ക്ക് പരിക്ക്. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന ബംഗളൂരുവില്‍ നിന്നുള്ള ഹൗറ സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറി. 15 കോച്ചുകള്‍ മറിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം സഹായ ധനം പ്രഖ്യാപിച്ചു.
ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. ഇതിൽ പലരുടേയും നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി. ബാലസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.

