മയോണൈസ് വില്ലനായി: വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ
പനിയും ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേർ ചികിത്സ തേടി. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്ത വർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരുമുണ്ട്.മയോണൈസ് കഴിച്ചവർക്കാണ് കൂടുതൽ ഭക്ഷ്യവിഷബാധയുള്ളതെന്ന് പറയപ്പെടുന്നു. പുത്തൻ പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.
കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പും എടപ്പാളിലെ കാലടിയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

