തൂശൂരില്‍ ഇന്ന് പുലര്‍ച്ചെ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്തായിരുന്നു അപകടം

തൃശൂർ: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്.അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും ജിത്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്താണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടു മണി യോടെയായിരുന്നു അപകടം.
പുത്തന്‍ പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഓട്ടോയില്‍ സഞ്ചരിച്ച മൂന്നു മൂന്നു പേര്‍ക്കായിരുന്നു പരിക്കേറ്റത്. യാത്രക്കാരായ നീതു, മൂന്ന് വയസുകാരനായ കണ്ണൻ എന്നിവരെയാണ് ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആംബുലൻസിലെ യാത്രക്കാർക്ക് പരിക്കില്ല.