കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പി ജി വിദ്യാർഥി മരിച്ച നിലയിൽ
കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടു പറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്.
കാമ്പസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ യെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.