headerlogo
breaking

പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരൻ അറസ്റ്റില്‍

അറസ്റ്റ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

 പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരൻ അറസ്റ്റില്‍
avatar image

NDR News

23 Jun 2023 07:10 PM

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റില്‍. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈബ്രാഞ്ച് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ചോദ്യം ചെയ്യലിനായി സുധാകരൻ വെള്ളിയാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. 

       പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 

       പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.

NDR News
23 Jun 2023 07:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents