കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ നിര്യാതനായി.
വടകര ചെറുശ്ശേരി റോഡിലായിരുന്നു താമസം.
വടകര : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ (65) നിര്യാതനായി. വടകര ചെറുശ്ശേരി റോഡിലായിരുന്നു താമസം. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങിയ സുധാകരന്റെ ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥക്കുള്ള അങ്കണം അവാര്‍ഡ് ലഭിച്ചു.
ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. നാല് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംപ്ലോയ്മെന്‍റ് ഓഫിസിൽ നിന്നാണ് വിരമിച്ചത്. കവി ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ മകനാണ് .

