ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

ഡൽഹി: ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. അഫ്ഗാനിസ്ഥാനിൽ ഭൂചലനം ഉണ്ടായതോടെയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല.
പാകിസ്താനിലെ റാവല്‍പിണ്ടി, ലാഹോര്‍, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലാണ് പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത്.ഡൽഹിയിൽ മാത്രമല്ല പ്രകമ്പനം ഉണ്ടായത്. "വടക്കേ ഇന്ത്യയിൽ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു.
ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ചില പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായി". ഇത് രണ്ടാമത്തെ തവണയാണ് ജമ്മു കശ്മീരില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ന് കാലത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും ജമ്മുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗുല്‍മാര്‍ഗിനടുത്ത് രാവിലെ 8.36ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.നാഷണൽ സെന്റർ ഫോർ സീസ്മോളജി ഡയറക്ടർ ജെ എൽ ഗൗതം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.