പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തർ കെ.എം.സി.സി.
കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.എം. ജാലീസ് സാമ്പത്തിക സഹായം കൈമാറി

അരിക്കുളം: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന നന്മ - തണൽ ഡയാലിസിസ് ആൻ്റ് ഫിസിയോ തെറാപ്പി സെൻ്ററിന് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.എം. ജാലീസ് തണൽ പ്രസിഡൻ്റ് എ.കെ.എൻ. അടിയോടിക്ക് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. ലീഗ് ജനറൽ സെക്രട്ടറി വി.വി.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ആവള മുഹമ്മദ് സ്വാഗതവും തണൽ സെക്രട്ടറി ടി.പി. കുഞ്ഞി മായൻ നന്ദിയും പറഞ്ഞു.
അരിക്കുളം തണൽ വൈസ് ചെയർമാൻ ഇമ്പിച്ചാലി (സിത്താര), തണൽ ടി.കെ. കുഞ്ഞിപ്പക്കി ഹാജി, ദമാം കെ.എം.സി.സി. നേതാവ് റഹ്മാൻ കാരയാട്, ഖത്തർ അരിക്കുളം കെ.എം.സി.സി. നേതാക്കളായ മുനീർ (അജ്‌വ), കാസിം അരിക്കുളം, എസ്.എം. നാസർ, എ.എം. അബ്ദുറഹ്മാൻ, തറമൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അബ്ദുസ്സലാം തറമൽ കെ.പി. പോക്കർ, ബഷീർ വടക്കയിൽ, പി.കെ. മൊയതി, എൻ.പി. മൊയ്തി, പി.പി.കെ. അബ്ദുല്ല, ഷംസുദ്ധീൻ വടക്കയിൽ, റഷീദ് ടി.പി., കെ.എം. ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.