headerlogo
breaking

മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്നു യുവാക്കളെ പിടികൂടി

കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം

 മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്നു യുവാക്കളെ പിടികൂടി
avatar image

NDR News

02 Sep 2023 06:57 PM

കണ്ണൂർ: മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ 3 യുവാക്കളെ പൊലീസ് പിടികൂടി. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുക യായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് യുവാക്കൾ പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയത്.ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം. 

       പിന്നാലെ പെൺകുട്ടി ട്രെയിനിന്റെ അപായ ചങ്ങല വലിച്ചു നിർത്തി. ഇതോടെ ഈ കോച്ചിലേക്ക് പൊലീസെത്തി. മദ്യപിച്ചെന്ന് വ്യക്തമായതിന് പിന്നാലെ മൂന്ന് യുവാക്കളെയും ഐപിസി 118 വകുപ്പ് ചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി പൊലീസിന് രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല. 

 

NDR News
02 Sep 2023 06:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents