headerlogo
breaking

പ്രസംഗം തീരുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ്‌; ക്ഷുഭിതനായി വേദി വിട്ട് മുഖ്യമന്ത്രി

ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

 പ്രസംഗം തീരുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ്‌; ക്ഷുഭിതനായി വേദി വിട്ട് മുഖ്യമന്ത്രി
avatar image

NDR News

23 Sep 2023 12:15 PM

കാസർകോട്: പ്രസംഗ വേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. സംസാരിച്ച് തീരുന്നതിന് മുമ്പ് അടുത്തയാളെ സംസാരിക്കാന്‍ വിളിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വേദി വിട്ടത്. ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍', എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു.

       'അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. അതൊന്നും ശരിയായ ഏര്‍പ്പാടാല്ല. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്', എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്. നേരത്തെ ഉദ്ഘാടന പ്രസംഗത്തിൽ സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചിരുന്നു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. 'ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ്‌ സർക്കാർ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കുന്നു. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NDR News
23 Sep 2023 12:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents