headerlogo
breaking

കോഴിക്കോട് ബോയ്‌സ് ഹോമില്‍ നിന്നും പതിനാറുകാരന്‍ ചാടിപ്പോയി

അന്വേഷണം തുടങ്ങി, കുട്ടിക്ക് സംസാരശേഷിയില്ല

 കോഴിക്കോട് ബോയ്‌സ് ഹോമില്‍ നിന്നും പതിനാറുകാരന്‍ ചാടിപ്പോയി
avatar image

NDR News

26 Sep 2023 06:15 AM

കോഴിക്കോട്: കോഴിക്കോട്ടെ വെള്ളിമാടുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹോമിലെ അന്തേവാസി ചാടിപ്പോയി. പതിനാറുകാരനായ ശിവ എന്ന കുട്ടിയാണ് ചാടിപ്പോയത്. കൈയില്‍ ശിവ എന്ന് പച്ച കുത്തിയിട്ടുണ്ട്. കുട്ടിക്ക് സംസാര ശേഷിയില്ല.

     വെള്ള ചെക്ക് ഷര്‍ട്ടും വെളുത്ത ട്രൗസറുമാണ് ചാടിപ്പോവുമ്പോഴുള്ള വേഷം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ശിവ. ചേവായൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.നേരത്തേയും പല തവണ വെള്ളിമാടുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹോമിലെ അന്തേവാസികള്‍ ചാടി പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.കുട്ടിയെ കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

 

NDR News
26 Sep 2023 06:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents