headerlogo
breaking

കൊയിലാണ്ടി സബ്ജയിലില്‍ നിന്ന് ഇന്ന് രാവിലെ ബാലുശ്ശേരി സ്വദേശിയായ പ്രതി ചാടിപ്പോയി

പിടി കൂടിയെങ്കിലും അധികം വൈകാതെ ഇയാൾ കവീണ്ടും ചാടിപ്പോവുകയായിരുന്നു

 കൊയിലാണ്ടി സബ്ജയിലില്‍ നിന്ന് ഇന്ന് രാവിലെ ബാലുശ്ശേരി സ്വദേശിയായ പ്രതി ചാടിപ്പോയി
avatar image

NDR News

22 Oct 2023 02:14 PM

കോഴിക്കോട്: കൊയ്‌ലാണ്ടി സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോയി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.കളവ് കേസില്‍ ജയിലില്‍ കഴിഞ്ഞ ബാലുശ്ശേരി സ്വദേശി അനസാണ് ജയിൽ ചാടിയത്. ജയില്‍ മതിലിന്റെ അടുത്തുള്ള കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ പുറത്ത് ചാടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. അധികം വൈകാതെ ഇയാൾ കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോവുകയായിരുന്നു.

       ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ കുളിക്കാൻ പോകുന്നതിനിടയിലാണ് അനസ് ജയിലിന് പുറകുവശത്തിലൂടെ ചാടി രക്ഷപ്പെട്ടത്. തുടർന്നുളള തിരച്ചിലിൽ ഇയാളെ ബസ് സ്റ്റാൻഡിന്റെ പുറകുവശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ അവിടെ നിന്നും പൊലീസിനെ കബളിപ്പിച്ച് ഓടുകയായിരുന്നു.

 

 

 

NDR News
22 Oct 2023 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents