താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്;മണിക്കൂറുകളായി യാത്രക്കാര്‍ പെരുവഴിയില്‍
എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയതാണ് തടസ്സത്തിന് കാരണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങി ക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിക്കിടക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ക്രെയിൻ എത്തിച്ച് ലോറി നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഒടുവിൽ വിവരം കിട്ടുമ്പോൾ ലോറി നീക്കിയെങ്കിലും ഗതാഗത ക്കുരുക്ക് മാറിയിട്ടില്ല.അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. അവധി ദിനമായതിനാൽ നിരവധി യാത്രക്കാർ ചുരം വഴി സഞ്ചരിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചുരത്തിൽ മഴ പെയ്യുന്നതും യാത്രക്കാരെ ബുദ്ധി മുട്ടിലാക്കിയിട്ടുണ്ട്.