headerlogo
breaking

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; മെറിൻ ജോസഫ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും

കിരൺ നാരായണൻ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി

 ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; മെറിൻ ജോസഫ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും
avatar image

NDR News

10 Nov 2023 09:40 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിമാരിൽ വൻ അഴിച്ചുപണി. വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.

    പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായ കിരൺ നാരായണൻ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ശശിധരൻ എസ് ഐ പി എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സുജിത്ത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ പൊലീസ് സൂപ്രണ്ടായി നിയമിച്ചു.

 

NDR News
10 Nov 2023 09:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents