ഓമശ്ശേരിയിൽ ആടുതോമ സ്റ്റൈലിൽ മുളകുപൊടി എറിഞ്ഞ് മോഷണം
മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം നടന്നത്
കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മുണ്ട് തലയിൽ മൂടി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.ജീവനക്കാരന്റെ മുൻപിൽ നിന്ന് ഒരാൾ മുളകുപൊടി എറിഞ്ഞശേഷം പിറകിൽ മറഞ്ഞിരുന്ന രണ്ടുപേർ മുണ്ടൊരുങ്ങി മുഖംമൂടി ജീവനക്കാരനെ കീഴ്പെടുത്തുകയായിരുന്നു.

