താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം
മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി

താമരശ്ശേരി : താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി.
താമരശ്ശേരി പുല്ലാഞ്ഞിമേട് എ ആർ വളവിലാണ് അപകടം ഉണ്ടായത്.ചുരമിറങ്ങി വരികയായിരുന്നു ലോറിയിലെ മരങ്ങൾ ഒരു ഭാഗത്തേക്ക് തൂങ്ങിപ്പോയതാണ് ലോറി മറിയാൻ ഇടയാക്കിയത്. ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. മൈസൂർ കോഴിക്കോട് ദേശീയപാതയായ ഈ വഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.ലോറി മറഞ്ഞശേഷം ഏതാണ് സമയത്തേക്ക് ഗതാഗത തടസവും ഉണ്ടായി.