നടുവണ്ണൂരിൽ മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് നടത്തി
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധന - ബാല പീഢനങ്ങൾക്കും, കൊലപാതകങ്ങൾക്കുമെതിരായും, പൊലീസ് അനാസ്ഥയും, ഭരണകൂട വീഴ്ചയും മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയിൽ പ്രതിഷേധിച്ചും 'സധൈര്യം' എന്ന പേരിൽ നടുവണ്ണൂർ ടൗണിൽ നൈറ്റ് വാക്കും, പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തി.
ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ബിന്ദു കോറോത്ത് അധ്യക്ഷത വഹിച്ചു. സ്ത്രീധന നിരോധന - പോക്സോ നിയമങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ഭരണ സംവിധാനം തയ്യാറാവാത്തതാണ് അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ ചൂണ്ടിക്കാട്ടി. നികുതിപ്പണം ധൂർത്തടിച്ച് നാടുചുറ്റുന്ന ഭരണക്കാർ സത്വര ശ്രദ്ധ പതിയേണ്ട ഇത്തരം ഗൗരവ വിഷയങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ഷഹർബാനു, സിൽജ മപ്പുങ്കര തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി നുസ്രത്ത് ബഷീർ, ഷൈജ മുരളി, സുബൈദ കെ, ശാന്തി വർഗീസ്, ദിൽഷ എം, സഫിയ, ദീപാ ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി.