headerlogo
breaking

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്

ഒരു മരണം റിപ്പോർട്ട്‌ ചെയ്തു.

 സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്
avatar image

NDR News

22 Dec 2023 09:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് 24മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.             

          കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു.

            വരും ദിവസങ്ങളിലെ  രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക. ഇതുവരെ 21 പേരിൽ ജെഎൻ 1 കൊവിഡ് ഉപവകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.

                    

NDR News
22 Dec 2023 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents