താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി വീണ്ടും ഗതാഗതക്കുരുക്ക്
വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തി നില്‍ക്കുന്നു

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗത ക്കുരുക്കിന് അറുതിയാവുന്നില്ല. ഇടവേളക്ക് ശേഷം വീണ്ടും ലോറി കുടുങ്ങിയതിനാല്‍ ചുരത്തില്‍ വന്‍ ഗതാഗത ക്കുരുക്കാണിപ്പോള്‍. താമരശ്ശേരി ചുരം ആറാം വളവിലാണ് ലോറി തകരാറിലായതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായത്. വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തിയിട്ടുണ്ട്.
വാഹനങ്ങൾ ഒരുവശത്തു കൂടി കടന്നു പോവുന്നു ണ്ടെങ്കിലും ഗതാഗത തടസ്സം രൂക്ഷമാണ്.ഇന്നലെ രാത്രി ഒരു മണിയോടെയാണു ചുരത്തില്‍ ലോറി കുടുങ്ങിയത്. സ്ഥലത്ത് ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. താമരശ്ശേരി ചുരം കയറുന്നവര്‍ വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.