സിഎച്ച് ഓവര്‍ ബ്രിഡ്ജില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി
കോഴിക്കോട്: കോഴിക്കോട് സി.എച്ച് മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.നിരവധി വാഹനങ്ങള്‍ ഇരു ഭാഗങ്ങളിലേക്കും പോയി ക്കൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത അപകടം ഉണ്ടായത്.
ഒരു കുട്ടിയടക്കം അഞ്ചു പേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തീ പിടിച്ച ഉടനെ പോലീസിനും ഫയര്‍ ഫോഴ്‌സിനും വിവരം അറിയിക്കുകയായിരുന്നു. ബീച്ച് സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

