headerlogo
breaking

പഞ്ചായത്ത് അംഗത്തിന്റെ വീട്ടു മുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞു

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ ഇത് ചെയ്തത്

 പഞ്ചായത്ത് അംഗത്തിന്റെ വീട്ടു മുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞു
avatar image

NDR News

31 Dec 2023 08:17 AM

പത്തനം തിട്ട: പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്താണ് നാട്ടുകാർ പെരുമ്പാമ്പിനെ കൊണ്ടിട്ടത്. വഴിയിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ ഇത് ചെയ്തത്. ഇലവും തിട്ട പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. 

     വഴിയരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാരാണ് പിടികൂടിയത്. പഞ്ചായത്തംഗം ബിന്ദു ടി ചാക്കോയെ പിന്നാലെ വിവരമറിയിച്ചിരുന്നു. പഞ്ചായത്തംഗം വനംവകുപ്പിനും വിവരം കൈമാറി. ഉദ്യോഗസ്ഥ രെത്താൻ താമസിച്ചതോടെ രോഷാകുലരായ നാട്ടുകാർ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് അംഗത്തിൻറെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുവന്നിടുകയായിരുന്നു.‘പന്ത്രണ്ട് മണിയോടുകൂടി തന്നെ ഫോറസ്റ്റുകാർ ഇവിടെയെത്തി. നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ ഫോറസ്റ്റുകാർക്ക് അയച്ചുകൊടുക്കാൻ പറഞ്ഞിരുന്നു. ഇത് പ്രകാരം ഫോറസ്റ്റുകാർ അവിടെയെത്തിയപ്പോൾ അവിടെ പാമ്പ് ഇല്ല. നാട്ടുകാരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോൾ പറയുകയാണ് പാമ്പിനെ നിന്റെ വീടിന് മുന്നിൽ കൊണ്ടിട്ടിട്ടുണ്ടെന്ന്’ ബിന്ദു പറഞ്ഞു.

       പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെരുമ്പാമ്പിനെ കൊണ്ടുവന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിൻറെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഇലവന്തുട്ട പൊലീസിൻറെ തീരുമാനം.

NDR News
31 Dec 2023 08:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents