headerlogo
breaking

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇന്ന് ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചാണ് സംഭവം

 പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ  വെട്ടി പരിക്കേല്‍പ്പിച്ചു
avatar image

NDR News

04 Jan 2024 09:30 PM

പാലക്കാട്ട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്നാണ് വിവരം.

     ഇന്ന് ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്‌ക്കും കൈയ്‌ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NDR News
04 Jan 2024 09:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents