കലോത്സവം; അവസാന ലാപില്‍ ലീഡ്‍ തിരിച്ച് പിടിച്ച് കോഴിക്കോട്,കണ്ണൂര്‍ രണ്ടാമത്
പാലക്കാട് ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബഹു ദൂരം മുന്നില്‍

കൊല്ലം: കൊല്ലത്തെ കലാകിരീടത്തിനായുള്ള പോരാട്ടത്തിന്റെ നാലാം ദിനം കോഴിക്കോടിന് സ്വന്തം. ആവേശപ്പോരാട്ടത്തിനൊടുവില്‍ നാലാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 896 പോയിന്റുമായാണ് കോഴിക്കോടിന്റെ ജൈത്രയാത്ര. ഒടുവില്‍ വിവരം കിട്ടുമ്പോള്‍, 25 പോയിന്റിന് വരേ മുന്നിലായിരുന്ന കണ്ണൂര്‍ നാല് പോയിന്റ് വ്യത്യാസത്തില്‍ 892പോയിന്റുമായി രണ്ടാമതാണ്. പാലക്കാട് ഗു്രുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടത്തുന്ന പോരാട്ടമാണ് പാലക്കാടിനെ മുന്‍ നിരയില്‍ എത്തിച്ചത്. 888 പോയിന്റുമായി പാലക്കാട് മൂന്നാമതും 870 പോയിന്റുള്ള തൃശൂഅഞ്ചാമതുമുണ്ട്. 858ആദ്യ രണ്ട് ദിവസങ്ങളില്‍ കണ്ണൂര്‍ നടത്തിയ ആധികാരിക മുന്നേറ്റത്തെ തടയിട്ടാണ് കോഴിക്കോട് ഉജ്ജ്വല കുതിപ്പ് തുടരുന്നത്.
234പോയിന്റ് കരസ്ഥമാക്കിയ പാലക്കാട് ഗു്രുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്കൂള്‍ വിഭാഗത്തില്‍ മുന്നിലെത്തി.111 പോയിന്റ് നേടിയ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആണ് രണ്ടാമത്. മറ്റ് ജില്ലകള്‍ ഒന്നോ രണ്ടോ സ്കൂളുകളുടെ പിന്‍ ബലത്തില്‍ കുതിക്കുമ്പോള്‍ കോഴിക്കോട് ഒരേ നിലവാരത്തിലുള്ള നിരവധി സ്കൂളുകളുടെ പ്രകടനമാണ് കോഴിക്കോടിന്റെ പിന്‍ ബലം.ആകെ 83 പോയിന്റ് നേടിയ സില്‍വര്‍ ഹില്‍സ് സ്കൂളിന്റെ പോരാട്ടമാണ് കോഴിക്കോടിനെ ഏറെ തുണയ്ക്കുന്നത്.സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്ന്‍ സ് സ്കൂള്‍ കോഴിക്കോട്(45) തിരുവങ്ങൂര്‍(45) മേമുണ്ട ഹൈസ്കൂള്‍ (40)കാരന്തൂര്‍ മര്‍ക്കസ് ഹൈസ്കൂള്‍ (35) ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കൊയിലാണ്ടി (33), പേരാമ്പ്ര ഹൈസ്കൂള്‍ പേരാമ്പ്ര (30) എന്നിവയാണ് കോഴിക്കോടിന്റെ കിരീട പോരാട്ടത്തില്‍ കൂടുതല്‍ തുണയായത്.കൊയിലാണ്ടി ബോയ്സ് സ്കൂള്‍ (15), നടുവണ്ണൂര്‍ ഗവ. ഹൈസ്കൂള്‍ (10) കോക്കല്ലൂര്‍ ഗവ. ഹൈസ്കൂള്‍(10) എന്നിവയും കോഴിക്കോടിന് മികച്ച പിന്തുണയേകി.