headerlogo
breaking

കണ്ണൂർ സെൻട്രൽ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ജയിൽ ചാടി

മയക്ക് മരുന്ന് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട പ്രതിയാണ്

 കണ്ണൂർ സെൻട്രൽ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ജയിൽ ചാടി
avatar image

NDR News

14 Jan 2024 11:22 AM

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കു മരുന്ന് കേലിലെ പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.

      മയക്ക് മരുന്ന് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്.

NDR News
14 Jan 2024 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents